Kerala kerala

ഓപ്പറേഷന്‍ തൂഫാന്‍: മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ ബോധവല്‍ക്കരണ ക്യാമ്പയിന് തുടക്കം

കോഴിക്കോട്: സംസ്ഥാനത്ത് നടപ്പാക്കി വരുന്ന ‘ഓപ്പറേഷന്‍ തൂഫാന്‍’ പദ്ധതിയുടെ ഭാഗമായി മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ (എം.ഡി.സി.) സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്യാമ്പയിന് കോഴിക്കോട് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി.
സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ത്ഥിനികളും അധ്യാപകരും ജീവനക്കാരും പ്രത്യേക ക്ഷണിതാക്കളും പങ്കെടുത്തു. ചടങ്ങിന്റെ ഭാഗമായി ലഹരിവിരുദ്ധ കൂട്ടപ്രതിജ്ഞയും സംഘടിപ്പിച്ചു.
പൂര്‍വ്വ വിദ്യാര്‍ത്ഥിനിയും എഴുത്തുകാരിയുമായ സി.സി. മഞ്ജു പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് വരുണ്‍ ഭാസ്‌കര്‍ അധ്യക്ഷത വഹിച്ചു. അധ്യാപിക സോണ വില്യംസ് സ്വാഗതം ആശംസിച്ചു.
മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ പ്രസിഡന്റ് ഷെവലിയാര്‍ സി. ഇ. ചാക്കുണ്ണി മുഖ്യാതിഥിയായി പങ്കെടുത്തു. ഖജാന്‍ജി എം. വി. കുഞ്ഞാമു, പി. സുമേഷ് ജിത്ത്, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ അന്‍ജലി മരിയ എ.സി., സ്റ്റാഫ് സെക്രട്ടറി ജിഷ കെ. എന്‍., അധ്യാപികമാരായ മിന്നു ജോര്‍ജ്, ഇ. ജെ. സൗമ്യ, വിദ്യാര്‍ത്ഥിനികളായ പി. ഐസ സെറ, എലീസ ഡിക്രൂസ് എന്നിവര്‍ സംസാരിച്ചു.
മലബാറിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനാണ് എം.ഡി.സി.യുടെ നേതൃത്വത്തില്‍ ഈ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!