ഓപ്പറേഷന്‍ തൂഫാന്‍: മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ ബോധവല്‍ക്കരണ ക്യാമ്പയിന് തുടക്കം
കോഴിക്കോട്: സംസ്ഥാനത്ത് നടപ്പാക്കി വരുന്ന ‘ഓപ്പറേഷന്‍ തൂഫാന്‍’ പദ്ധതിയുടെ ഭാഗമായി മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ (എം.ഡി.സി.) സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്യാമ്പയിന് കോഴിക്കോട് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി.സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ത്ഥിനികളും അധ്യാപകരും ജീവനക്കാരും പ്രത്യേക ക്ഷണിതാക്കളും പങ്കെടുത്തു. ചടങ്ങിന്റെ ഭാഗമായി ലഹരിവിരുദ്ധ കൂട്ടപ്രതിജ്ഞയും സംഘടിപ്പിച്ചു.പൂര്‍വ്വ വിദ്യാര്‍ത്ഥിനിയും എഴുത്തുകാരിയുമായ സി.സി. മഞ്ജു പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് വരുണ്‍ ഭാസ്‌കര്‍ അധ്യക്ഷത വഹിച്ചു. അധ്യാപിക സോണ […]
