kerala Kerala kerala politics

പൊളിറ്റിക്കല്‍ ക്രിമിനല്‍ എന്ന് വിളിച്ച് അധിക്ഷേപിച്ചു; ജി. സുധാകരന് സിപിഎം നേതാവിന്റെ വക്കീല്‍ നോട്ടീസ്

ആലപ്പുഴ: അമ്പലപ്പുഴ എംഎല്‍എയും മുതിര്‍ന്ന നേതാവുമായ ജി.സുധാകരനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് സിപിഎം നേതാവ്. മാധ്യമങ്ങളിലൂടെ തനിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും ‘പൊളിറ്റിക്കല്‍ ക്രിമിനല്‍’ എന്ന് വിളിച്ച് അപമാനിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. ആലപ്പുഴ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും നഗരസഭയിലെ എല്‍ഡിഎഫ് കക്ഷി നേതാവുമായ വി.ജി വിഷ്ണുവാണ് ജി.സുധാകരനെതിരെ വക്കീല്‍ നോട്ടീസ് അയച്ചത്.

മാധ്യമങ്ങളിലൂടെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ക്ക് 70 ലക്ഷം രൂപ മാനനഷ്ടം നല്‍കണമെന്നാണ് വക്കീല്‍ നോട്ടീസിലെ പ്രധാന ആവശ്യം. പരസ്യമായി നടത്തിയ ഈ അധിക്ഷേപ പ്രസ്താവനകള്‍ പിന്‍വലിക്കാന്‍ തയ്യാറാകണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസ്താവന പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ ജി.സുധാകരനെതിരെ തുടര്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും വി.ജി വിഷ്ണു അയച്ച വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കുന്നു.

ആലപ്പുഴയിലെ സിപിഎം നേതാക്കളുമായി സുധാകരന്‍ തുടരുന്ന വാക്‌പോരുകളുടെ തുടര്‍ച്ചയാണ് ഈ നിയമനടപടി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!