ചാത്തമംഗലം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വയനാട് ദുരന്ത പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2,89,100 രൂപ സംഭാവനയായി നല്‍കി. കുടുംബശ്രീ അംഗങ്ങളില്‍ നിന്നാണ് ഈ തുക സമാഹരിച്ചത്. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എന്‍.പി കമല പ്രസ്തുത തുകക്കുള്ള ചെക്ക് പി.ടി.എ റഹീം എംഎല്‍എക്ക് കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കല്‍ ഗഫൂര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.പി.എ സിദ്ദീഖ്, സി.ഡി.എസ് മെമ്പര്‍ സെക്രട്ടറി സി.ടി ജിഷ, വൈസ് ചെയര്‍പേഴ്‌സണ്‍ കെ.പി റീന തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.