Kerala kerala Local

അഭിമാനം; മോഹന്‍ദാസിന് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍

കോഴിക്കോട്: ചാത്തമംഗലം സ്വദേശിയായ ഒ. മോഹന്‍ദാസിനാണ് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചു. കുറ്റവാളികളെ കണ്ടെത്താന്‍ തന്റെ മുമ്പില്‍ എത്തുന്ന ഓരോ കേസുകളിലും കേരളത്തിനകത്തും പുറത്തും അന്വേഷണത്തിന്റെ ഭാഗമായി ഓടുന്ന ഒരു പോലീസ് ഓഫീസറാണ് എസ് ഐ മോഹന്‍ദാസ്. 20 വര്‍ഷത്തിലധികമായി കുറ്റകരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന മോഹന്‍ദാസ് പ്രമാദമായ കൊലപാതക കേസുകളും കവര്‍ച്ച കേസുകളും പിടികൂടുന്നതില്‍ സുപ്രധാനമായ പങ്കുവഹിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ ആദ്യമായ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് എ ഐ കേസിലെ പ്രതികളെ ഡല്‍ഹി, ഗോവ, ഗുജറാത്ത്,ഹൈദരാബാദ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പോയി പ്രതികളെപിടികൂടി കേരളത്തില്‍ എത്തിച്ചതില്‍ മുഖ്യ പങ്കുവഹിച്ചത് മോഹന്‍ദാസാണ്.എലത്തൂര്‍ ട്രെയിന്‍തീവെപ്പ്, മലപ്പുറം മധ്യ ദുരന്തം, കരിപ്പൂര്‍ സ്വര്‍ണക്കടത്ത്, മാറാട് ഗൂഢാലോചന, ഹാദിയ കേസ്, നരിക്കാട്ടേരി , അസ്ലം വധം, സ്‌കൂള്‍ യുവജനോത്സവം വ്യാജ അപ്പീല്‍, വയനാട് ഇരട്ടക്കൊല , ആലുക്കാസ് ജ്വല്ലറി കവര്‍ച്ച തുടങ്ങിയ നിരവധി കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ മോഹന്‍ദാസിന് സാധിച്ചു എന്നതില്‍ ഏറെ അഭിമാനകരമാണ്. മുഖ്യമന്ത്രിയുടെ പോലീസ് മണ്ഡല്‍ ബാഡ്ജ് ഓഫ് ഓണര്‍ തുടങ്ങികുറ്റാന്വേഷണത്തിന് ഡിജിപിയുടെ കമന്റേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ റിവാര്‍ഡുകള്‍ ഇതിനകം ലഭിച്ചിട്ടുണ്ട.് കോയമ്പത്തൂര്‍ ഡിജിപിയുടെപ്രത്യേക അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകളും ഈ കാലയളവില്‍ ലഭിച്ചു. ഭാര്യ: സ്മിത, മക്കള്‍: നിയത മോഹന്‍, നിവേദ്യം മോഹന്‍ദാസ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!