ശബരിമലയിൽ സ്വർണ്ണ കൊള്ള നടത്തിയ സി.പി.എം നേതാക്കൾക്ക് സംരക്ഷണം ഒരുക്കുന്ന പിണറായി സർക്കാറിനെതിരെ മകരവിളക്ക് ദിനത്തിൽ യൂത്ത് കോൺഗ്രസ് കുന്ദമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ശബരിമല സംരക്ഷണ ജ്യോതി പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.
ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ടി.കെ.ഹിതേഷ് കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് അരുൺലാൽ അദ്ധ്യക്ഷം വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് ജന: സെക്രട്ടറിമാരായ ജിജിത്ത് മാസ്റ്റർ, അലിയി ഹാജി, കോണിക്കൽ സുബ്രമണ്യൻ, ഷിജു മുപ്രമ്മൽ, യൂത്ത് കോൺഗ്രസ്സ് ജില്ല ജന: സെക്രട്ടറി അഡ്വ. ബിജു, യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം ജന: സെക്രട്ടറിമാരായ മനുമോഹൻ, രജിൻ സമ്പത്ത്, ദേശീയ കായിക വേദി മണ്ഡലം പ്രസിഡണ്ട് അനീഷ് എന്നിവർ സംസാരിച്ചു. മുഹമ്മദ് റയാൻ സ്വാഗതവും ജിഷ്ണു നന്ദിയും പറഞ്ഞു.

