National News

കർഷകരെ ഭയപ്പെടുത്താൻ ശ്രമിക്കരുത്;വാജ്പേയിയുടെ പ്രസംഗം പങ്കുവെച്ച് വരുൺ ഗാന്ധി

മുൻ പ്രധാനമന്ത്രി എ.ബി. വാജ്‌പേയ് കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേന്ദ്രസർക്കാരിനെതിരെ പ്രസംഗിക്കുന്ന പഴയ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ച് ബി.ജെ.പി നേതൃത്വത്തിനോട് പോര്‍മുഖം തുറന്ന് വരുണ്‍ ഗാന്ധി എം.പി

വലിയ ഹൃദയമുള്ള നേതാവിന്റെ വിവേകമുള്ള വാക്കുകൾ എന്ന കുറിപ്പോടെയാണ് വരുണിന്റെ ട്വീറ്റ്.

കർഷകരെ ഭീഷണിപ്പെടുത്തുന്നതിനെതിരെ സർക്കാരിന് മുന്നറിയിപ്പ് നൽകുകയാണ്. ഞങ്ങളെ ഭയപ്പെടുത്താൻ ശ്രമിക്കരുത് .കർഷകർ ഭയപ്പെടേണ്ടതില്ല. കർഷക പ്രസ്ഥാനത്തെ രാഷ്ട്രീയത്തിനായി ഉപയോഗിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.
അവരുടെ യഥാർത്ഥ ആവശ്യങ്ങളെ ഞങ്ങൾ പിന്തുണക്കുന്നു, സർക്കാർ ഞങ്ങളെ ഭയപ്പെടുത്താനോ നിയമങ്ങൾ ദുരുപയോഗം ചെയ്യാനോ അല്ലെങ്കിൽ കർഷകരുടെ സമാധാനപരമായ പ്രസ്ഥാനത്തെ അവഗണിക്കാനോ ശ്രമിക്കുകയാണെങ്കിൽ, ഞങ്ങളും അവരുടെ (കർഷകരുടെ) മുന്നേറ്റത്തിന്റെ ഭാഗമാകും,’ എന്നാണ് പ്രസംഗത്തിൽ വാജ്‌പേയ് പറയുന്നത്.കാർഷിക നിയമത്തിനെതിരേയും ലഖിംപൂർ ഖേരി കൂട്ടക്കൊലയ്‌ക്കെതിരേയും വരുൺ ഗാന്ധി കഴിഞ്ഞ ദിവസങ്ങളിൽ നിരന്തരം പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. പ്രതിഷേധിക്കുന്ന കർഷകരെ കൊല ചെയ്ത് നിശബ്ദരാക്കാമെന്ന് കരുതേണ്ടെന്നാണ് വരുൺ പറഞ്ഞത്.

ലഖിംപൂരിലെ കർഷക കൊലയ്ക്ക് പിന്നിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയ്‌ക്കെതിരെ എഫ്.ഐ.ആർ എടുത്തതിന് പിന്നാലെയാണ് വരുൺ ഗാന്ധിയുടെ പ്രതികരണം. ഇതിന് പിന്നാലെ വരുൺ ഗാന്ധിയെ ബി.ജെ.പിയുടെ ദേശീയ നിർവാഹക സമിതിയിൽ നിന്ന് പുറത്താക്കിയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!