National News

കോണ്‍ഗ്രസിൽ സോണിയ അധ്യക്ഷയായി തുടരും

സോണിയ ഗാന്ധി കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷയായി തുടരും. നേതൃമാറ്റം എന്ന ജി 23 നേതാക്കളുടെ ആവശ്യത്തിനു തല്‍ക്കാലം വഴങ്ങേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് തീരുമാനം. പ്രവര്‍ത്തക സമിതി യോഗം ശനിയാഴ്ച ചേരും.
വിമതനേതാക്കളിലൊരാളായ ഗുലാം നബി ആസാദ് കൊടുത്ത കത്തിന്റേയും ജി 23 യോഗത്തിന്റേയും അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം വിളിച്ചിരിക്കുന്നത്. സംഘടനാ തെരഞ്ഞെടുപ്പ് നടത്താനുള്ള ഏകദേശ തീയതിയും പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനിച്ചേക്കും.

മുഴുവന്‍ സമയ അധ്യക്ഷനെ കോണ്‍ഗ്രസിന് വേണമെന്നാണ് ഗുലാം നബി ആസാദിന്റേയും കപില്‍ സിബലിന്റേയും ആവശ്യം. എന്നാല്‍ വിമത ശബ്ദങ്ങള്‍ക്ക് വഴങ്ങേണ്ടെന്നാണ് നേതൃത്വത്തിന്റെ തീരുമാനം.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം രാജി വെച്ചത്. ഇതിന് പിന്നാലെയാണ് സോണിയയെ താല്‍ക്കാലിക അധ്യക്ഷയാക്കിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!