കൊടകര കള്ളപ്പണകേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു .ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത് സുജീഷ്, ദീപ്തി, അഭിജിത്ത്, അരീഷ്, ലബീബ് , ബാബു, അബ്ദുൽ ഷാഹിദ് എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ട്, ത്യശൂര്‍ ജില്ലയില്‍ പ്രവേശിക്കരുത് എന്നിവയാണ് ഉപാധികൾ.
അതേസമയം നേരത്തെ ഇവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കേസിൽ നിഗൂഢമായ ഒട്ടേറെ കാര്യങ്ങൾ പുറത്തു വരാൻ ഉണ്ടന്ന് കോടതി നിരീക്ഷിച്ചിരുന്നു. ചില പ്രധാന പ്രതികൾ ഇപ്പോഴും പുറത്തുണ്ട്. കുഴൽപ്പണത്തിന്റെ ഉറവിടം, പണം എത്തിച്ചത് എന്തിനു വേണ്ടി എന്നത് കണ്ടെത്തണം എന്നും ഹൈകോടതി നിർദേശിച്ചിരുന്നു.

