ഡല്‍ഹിയില്‍ മന്നം സ്മൃതി മണ്ഡപം ഉദ്ഘാടനവേളയില്‍ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്റേയും, കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടേയും വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങളാണ് പ്രസ്താവനകള്‍ക്ക് പിന്നില്‍. പെരുന്നയിലെ മന്നം സമാധിയില്‍ പ്രവേശിക്കുന്നതിന് ആര്‍ക്കും വിലക്കില്ലെന്നും, പ്രോട്ടോക്കോള്‍ പാലിക്കണം എന്നു പറയുന്നതാണ് പ്രശ്‌നമെന്നും ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കുന്നു.
ഡല്‍ഹിയില്‍ മന്നം സ്മൃതി മണ്ഡപം ഉദ്ഘാടനവേളയില്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളിലാണ് ജി സുകുമാരന്‍നായരുടെ മറുപടി. ഉപരാഷ്ട്രപതിയും സുരേഷ് ഗോപിയും മറുപടി അര്‍ഹിക്കുന്നില്ല എന്ന് ജി സുകുമാരന്‍ പറഞ്ഞു. വിഷയത്തില്‍ പരസ്യ പ്രതികരണത്തിന് എന്‍എസ്എസ് ഇല്ല. എന്‍എസ്എസ് ക്ഷേത്രം പോലെ കാണുന്ന സ്ഥലമാണ് മന്നം സമാധി. സുരേഷ് ഗോപി കയറാന്‍ ശ്രമിച്ചത് ബജറ്റ് യോഗത്തിനുള്ളിലാണ്. അതാണ് തടഞ്ഞതെന്നും മന്നം സമാധിയില്‍ അന്ന് തന്നെ പുഷ്പാര്‍ച്ചന നടത്തിയതാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

