Kerala News

അടൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; അച്ഛനും അമ്മയ്ക്കും പിന്നാലെ മകനും മരിച്ചു

അടൂര്‍ ഏനാത്ത പുതുശ്ശേരിഭാഗത്ത് കത്തോലിക്കാ പളളിയ്ക്ക് സമീപം കാറുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ അച്ഛനും അമ്മയ്ക്കും പിന്നാലെ മകനും മരിച്ചു. മടവൂര്‍ സ്വദേശികളായ വലംപിരിപിളളി മഠത്തില്‍ രാജശേഖര ഭട്ടതിരി(66) ഭാര്യ ശോഭ(63) എന്നിവരാണ് മരിച്ചത്. ഇവരുടെ മകന്‍ നിഖില്‍ രാജ് (32) കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. രാജശേഖര ഭട്ടതിരിയും ശോഭയും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു. അപകടത്തില്‍ ചടയമംഗലം സ്വദേശികളായ നാല് പേര്‍ പരുക്കേറ്റ് ചികിത്സയിലാണ്.

ചടയമംഗലം അനസ്സ് മന്‍സിലില്‍ അനസ്സ്(26), മേലേതില്‍ വീട്ടില്‍ ജിതിന്‍(26), അജാസ് മന്‍സിലില്‍ അജാസ്(25), പുനക്കുളത്ത് വീട്ടില്‍ അഹമ്മദ്(23) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇന്ന് രാവിലെ ആറരയ്ക്കാണ് അപകടം നടന്നത്.രാജശേഖര ഭട്ടതിരിയും കുടുംബവും അടൂര്‍ ഭാഗത്തേയ്ക്ക് വരുകയായിരുന്നു.എതിരെ കൊച്ചിയില്‍ നിന്ന് ചടയമംഗലത്തേയ്ക്ക് പോവുകയായിരുന്ന കാറുമായിട്ടാണ് കൂട്ടിയിടിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!