Local

ജോര്‍ജ് ഫ്‌ലോയിഡും ദേവികയും ഭരണകൂട അതിക്രമത്തിന്റെ ബലിയാടുകള്‍; ദളിത് കോണ്‍ഗ്രസ്

അമേരിക്കയിലെ നോര്‍ത്ത് കരോലിനക്കാരനായ ജോര്‍ജ് ഫ്‌ലോയിഡും മലപ്പുറം, വാളാഞ്ചേരിയിലെ ദലിത് വിദ്യാര്‍ത്ഥിനി ദേവികയും ഭരണകൂടങ്ങള്‍ വരുത്തി വച്ച തെറ്റുകളുടെ ബലിയാടുകളാവുകയായിരുന്നെന്ന് കുന്നമംഗലം ബ്ലോക്ക കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ശ്രീ. എം.പി.കേളു കുട്ടി അഭിപ്രായപ്പെട്ടു. ജോര്‍ജ് ഫ്‌ലോയിഡിന്റെയും ദേവികയുടെയും പടങ്ങള്‍ക്ക് മുന്നില്‍ ദീപം തെളിയിച്ച്, ദലിത് കോണ്‍ഗ്രസ്സ് കുന്ദമംഗ ലം മണ്ഡലം കമ്മിറ്റി നടത്തിയ നിശാധര്‍ണ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്കയിലെ വര്‍ണവെറിയന്മാരായ പോലീസുകാര്‍ കറുത്ത വര്‍ഗക്കാരനായ ‘ഫ്‌ലോയിഡിനെ മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നെങ്കില്‍ ,പിണറായി വിജയന്‍ തന്റെ തെറ്റായ ഓണ്‍ലൈന്‍ പഠന നയം വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്‍പ്പിച്ചതിന്റആഘാതത്തില്‍ ബലിയടാവുകയായിരുന്നു വളാഞ്ചേരിയിലെ ദലിദ് ബാലിക ദേവിക. ദേവികയും ഫ്‌ലോയിഡും വംശവിവേചനം അനുഭവിച്ചുവരുന്ന, ജനസമൂഹങ്ങളുടെ പ്രതിനിധികളാണ്. ദേവികയുടെ കുടുംബത്തിന് മതിയായ സാമ്പത്തിക സഹായം .നല്‍കണമെന്നും കോവിഡിനെ തുടര്‍ന്ന് ഗവ:നല്‍കിയ സൗജന്യ കിറ്റിന്റെ ചിലവ് പട്ടികജാതിപ്ലാന്‍ ഫണ്ടില്‍ നിന്നും വക മാറ്റി ചിലവഴിക്കാനുമുള്ള നീക്കം ഉപേക്ഷിക്കണമെന്നും ധര്‍ണ ആവശ്യപ്പെട്ടു.

സാമ്പത്തികമായി മുന്നോക്കക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പ0നം യാതൊരു അസൗകര്യവും വരുത്തുന്നില്ലെങ്കിലും പാവപ്പെട്ടവര്‍ക്ക് അതു് വളരെയേറെ പ്രയാസങ്ങള്‍ വരുത്തുന്നതിനാലും വിദ്യാര്‍ത്ഥികള്‍ രണ്ടു തട്ടിലാവുന്നതിനാലും ഓണ്‍ലൈന്‍ പഠനം തന്നെ നിര്‍ത്തിവെക്കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നൗഷാദ് തെക്കയില്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കുന്നമംഗലം ബസ് സ്റ്റാന്റ് പരിസരത്തെ ഗാന്ധി പ്രതിമക്കു മുന്നില്‍ നടത്തിയ ധര്‍ണയില്‍ ദലിത് കോണ്‍
ഗ്രസ്സ് ജില്ലാ പ്രസിഡണ്ട് സാമിക്കുട്ടി പുത്തന്‍പ റമ്പ് മുഖ്യ പ്രഭാഷണം നടത്തി. ശ്രീ.പി ഗിരീശന്‍ (ജില്ലാ ജന. സിക്രട്ടറി) ലാലു മോന്‍ (മണ്ഡലം യൂത്ത്‌കോണ്‍ഗ്രസ്സ് പ്ര സിഡണ്ട്) ചന്ദ്രന്‍ മേപ്പറ്റ (ബ്ലോക് ദലിത് കോണ്‍.പ്രസി) അരുണ്‍ലാല്‍ (മണ്ഡലം ദലിത് കോണ്‍സിക്രട്ടറി) എന്നിവര്‍ സംസാരിച്ചു. ചന്ദ്രന്‍ കല്ലറ (മണ്ഡലം ദലിത് കോണ്‍ഗ്രസ് കുന്നമംഗലം) അധ്യക്ഷം വഹിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!