ജോര്‍ജ് ഫ്‌ളോയിഡിന്റെ ബന്ധുവായ നാലുവയസ്സുകാരിക്ക് വെടിയേറ്റ് ഗുരുതര പരിക്ക്
അമേരിക്കയില്‍ കൊല്ലപ്പെട്ട ആഫ്രിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്‌ളോയിഡിന്റെ ബന്ധുവായ നാലുവയസ്സുകാരിക്ക് വെടിയേറ്റ് ഗുരുതര പരിക്ക്.നാല് വയസുകാരിയായ അരിയാന ഡെലെയ്ന്‍ ഫ്‌ളോയിഡിന് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്.അരിയാന ഡെലാനെയ്ക്കാണ് വീട്ടില്‍ കിടന്നുറങ്ങുന്നതിനിടെ വെടിയേറ്റത്. പുതുവത്സരദിനത്തില്‍ ടെക്‌സാസിലെ സൗത്ത് ഹൂസ്റ്റണിലായിരുന്നു സംഭവം. വെടിയേറ്റ് കുട്ടിയുടെ ശ്വാസകോശത്തിലും കരളിലും ഗുരുതരമായ പരിക്കേറ്റെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെന്നും കുട്ടി സുഖംപ്രാപിച്ച് വരികയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.ഏതെങ്കിലും ഒരാളാണോ അല്ലെങ്കില്‍ സംഘം ചേര്‍ന്നാണോ അക്രമം നടത്തിയതെന്ന് വ്യക്തമല്ലെന്നാണ് ഹൂസ്റ്റണ്‍ പൊലീസ് അറിയിച്ചത്. […]


