ലോകം മുഴുവന്‍ കൊറോണ ജാഗ്രതയില്‍ കഴിയുമ്പോള്‍ മറ്റൊരു വിഷുക്കാലം കൂടി. കാര്‍ഷികോത്സവമായ വിഷുവിന്റെ വരവുപോലും മലയാളികള്‍ ഇത്തവണ അറിഞ്ഞിട്ടില്ല. ഏങ്ങും ആകോഷങ്ങളൊന്നുമില്ല.
മലയാളികളെ സംബന്ധിച്ചിടത്തോളം പുതുവര്‍ഷപ്പിറവിയായ മേടമാസത്തിലെ വിഷു ഏറ്റവും വലിയൊരു ആഘോഷ ദിനമാണ്. ലോകം മുഴുവന്‍ കൊറോണ മാഹാമാരിയുടെ പിടിയിലമര്‍ന്നതോടെ വിഷുആഘോഷങ്ങള്‍ മാറ്റിവെച്ച് വീട്ടിലിരിക്കുകയാണ് എല്ലാവരും. കണിവെള്ളരിയും കണിക്കലങ്ങളും പുത്തനുടുപ്പും ആകാശത്ത് വര്‍ണ്ണ വിസ്മയങ്ങള്‍ തീര്‍ക്കുന്ന പടക്കങ്ങളും ഇത്തവണയില്ല. എന്നാല്‍ അതെല്ലാം ലോകത്തിന്റെ നന്മക്കാണെന്ന ബോധം എല്ലാവര്‍ക്കുമുണ്ട്.
നല്ല ഒരു നാളെക്കായി സര്‍ക്കാറിന്റെയും ഉദ്യോഗസ്ഥരുടെയും എല്ലാ നിര്‍ദേശങ്ങളും അനുസരിച്ച് എല്ലാവരും ആഘോഷങ്ങള്‍ ഒഴിവാക്കിയിരിക്കുകയാണ്. സ്വന്തം വീട്ടിലിരുന്നാണ് ഇത്തവണ ലളിതമായ ആഷോഷം. ഇന്ന് വിഷുവിന്റെ ആഘോഷങ്ങള്‍ ഒഴിവാക്കിയാല്‍ അടുത്തവര്‍ഷം വിപുലമായി ആഘോഷിക്കാമെന്ന പ്രതീക്ഷയാണ് എല്ലാവര്ക്കും. കരുതലോടെ ആഘോഷിക്കാം ഈ വിഷുക്കാലം.