ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീട്ടുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും. നാളെ രാവിലെ പത്ത് മണിക്കാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക.
കൊറോണ രോഗബാധ വ്യാപനം കൂടുന്ന സാഹചര്യത്തില്‍ രണ്ടാഴ്ച നീണ്ടേക്കും എന്നാണ് സൂചന. ലോക്ഡൗണ്‍ നീട്ടുമ്പോള്‍ നല്‍കേണ്ട ഇളവുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിന് ശേഷം നിശ്ചയിക്കാനാണ് സംസ്ഥാനത്തെ മന്ത്രിസഭാ തീരുമാനം. രോഗം തിരിച്ചുവരാനുള്ള സാഹചര്യമുള്ളതിനാല്‍ യാത്ര ഇളവുകള്‍ നല്‍കേണ്ടെന്നും ജില്ല വിട്ടുള്ള യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണം തുടരാനും മന്തിസഭയില്‍ ധാരണയായി. മറ്റന്നാള്‍ വീണ്ടും മന്ത്രിസഭായോഗം ചേരും.
രാജ്യത്ത് കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 37 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ആകെ മരിച്ചവരുടെ എണ്ണം 310. ആകെ രോഗബാധിതരുടെ എണ്ണം 9152 ആയി ഉയര്‍ന്നു. രാജ്യത്തെ ലോക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഉടനുണ്ടാകും. ഇളുകളോടെ ലോക്ഡൗണ്‍ നീട്ടാനാണ് സാധ്യത

