സംസ്ഥാനത്ത് കൊറോണ കുറയുന്നു. ഇന്ന് മൂന്നുപേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കണ്ണൂരിലെ രണ്ടു പേര്‍ക്കും പാലക്കാടുള്ള ഒരാള്‍ക്കുമാണ് രോഗം. രണ്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. ഇന്ന് സംസ്ഥാനത്ത് 19 പേര്‍ക്ക് രോഗം ഭേദമായി. വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി എല്ലാവര്ക്കും വിഷു ആശംസ നേര്‍ന്നു.