Local

വിവിധ കേന്ദ്രങ്ങളില്‍ സദയം മാസ്‌ക് നല്‍കി

കുന്ദമംഗലം: സദയം ചാരിറ്റബിള്‍ ട്രസ്റ്റ് വിവിധ കേന്ദ്രങ്ങളില്‍ സൗജന്യമായി മാസ്‌ക് വിതരണം ചെയ്തു. കുന്ദമംഗലം ഹൈസ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് സമൂഹ അടുക്കളയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവന്‍ മാസ്‌ക് സ്വീകരിച്ചു.പഞ്ചായത്ത്‌സെക്രട്ടറി കെപിഎം നവാസ്,പഞ്ചായത്തംഗങ്ങളായ എം.വി.ബൈജു, ടി.കെ.ഹിതേഷ് കുമാര്‍, പി. പവിത്രന്‍ എന്നിവര്‍ സംബന്ധിച്ചു.
കെഎസ്ഇബി ഓഫീസില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ടി.അജിത്, സബ് പോസ്റ്റ് ഓഫീസില്‍ പോസ്റ്റ് മാസ്റ്റര്‍ റസീന, എക്‌സൈസ് റെയ്ഞ്ച് ഓഫീസില്‍ എക്‌സൈസ് ഓഫീസര്‍ കെ.സുജീഷ് എന്നിവര്‍ മാസ്‌ക് സ്വീകരിച്ചു. ട്രസ്റ്റ് ഭാരവാഹികളായ സര്‍വ്വദമനന്‍ കുന്ദമംഗലം, ഉദയകുമാര്‍,എന്‍.ദിനേശന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിതരണം.

ചൂലൂരിലെ ചാരിറ്റി പ്രവർത്തകയായ സ്നേഹപ്രഭ സ്റ്റിച്ച് ചെയ്ത് തയ്യാറാക്കിയ മാസ്ക്ആൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറി ടി.മുഹമ്മദാലിക്ക് നൽകി. കോഴിക്കോട് താലൂക്ക് യൂണിയൻ വൈസ് പ്രസിഡണ്ട് K. രാധാകൃഷ്ണൻ നായർ ചടങ്ങിൽ സംബദ്ധിച്ചു റേഷൻ ഡീലേഴ്സിനു വേണ്ടിയാണ്‌ മാസ്ക്കുകൾ സൗജന്യമായി നൽകിയത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!