കേരളത്തിന്റെ കൊവിഡ് 19 പോസിറ്റീവ് കേസുകളുടെ എണ്ണം കുറയുന്നത് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ഫലം കാണുന്നുവെന്ന സൂചനയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ‘രോഗി സമ്പര്‍ക്കങ്ങള്‍ കൃത്യമായി കണ്ടെത്താനായി. അത് പ്രകാരം സമ്പര്‍ക്കപട്ടിക ഫലപ്രദമായി തയ്യാറാക്കി’, മന്ത്രി പറഞ്ഞു.സംശയിക്കുന്നവരെ കണ്ടെത്തി ആദ്യം തന്നെ ക്വാറനന്റൈന് ചെയ്തു. നേരിയ രോഗലക്ഷണം ഉള്ളവരെ പോലും നിരീക്ഷണത്തിലാക്കുന്നുണ്ട്. ചികിത്സയില്‍ കഴിയുന്നവരില്‍ പ്രമേഹം, ന്യൂമോണിയ തുടങ്ങിയ കുറച്ച് ആരോഗ്യപ്രശ്നങ്ങളുള്ളവരുണ്ടെന്നും അവരെ രക്ഷിക്കാന്‍ പറ്റുമെന്ന് പ്രതീക്ഷയുണ്ടെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.
റാപ്പിഡ് ടെസ്റ്റുകള്‍ക്കായി കിറ്റ് കിട്ടാന്‍ കാത്തിരിക്കുകയാണെന്നും ലോക്ക് ഡൗണ്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

