കുന്ദമംഗലം: കോറോണ പ്രയാസ കാലത്ത് ആശ്വാസമായി സ്‌നേഹത്തിന്റെ, ചേര്‍ത്ത് പിടിക്കലിന്റെ സ്‌നേഹ കിറ്റ് വിതരണം ചെയതു. സുമനസ്സ് കാരുടെയും, പ്രവാസികളുടെയും , പൊന്നറ ജ്വല്ലറിയുടെയും സഹകരണത്തോടെയാണ് അഡ്വ: ഷമീര്‍ കുന്ദമംഗലത്തിന്റെയും ,അസീസ് ചേരിഞ്ചാലിന്റെയും നേതൃത്വത്തില്‍ സ്‌നേഹ കിറ്റുകള്‍ വിതരണം ചെയ്തത്. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവന്‍ വിതരണത്തിന് തുടക്കം കുറിച്ചു. പൊന്നറ മുഹമ്മദ് ഹാജി, ഹിഷാം പങ്കെടുത്തു. ഹാരിസ് കുഴിമയില്‍,അശോക് രാജ്, സബീഷ്, അതുല്‍, ജസീര്‍, ജസീല്‍, തുടങ്ങിയവര്‍ വിതരണത്തിന് നേതൃത്വം നല്‍കി.
വിഷു സ്‌നേഹ കിറ്റ് വിതരണം ചെയ്തു

