ഇടുക്കി നേര്യമംഗലത്ത് ചാക്കോച്ചി വളവിൽ കെ എസ് ആർ ടി സി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. അടിമാലി കുളമാങ്കുഴി സ്വദേശി സജീവ്(45)ആണ് മരിച്ചത്.മൂന്നാർ എറണാകുളം റൂട്ടിൽ ഓടുന്ന ബസിനാണ് അപകടം സംഭവിച്ചത്. കൊച്ചി-ധനുഷ്കോടി ദേശീയപാതയിലാണ് സംഭവം. രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ടയർ പൊട്ടി ബസ് താഴേക്ക് മറിയുകയായിരുന്നു.രത്തില്‍ തടഞ്ഞുനിന്നതുകൊണ്ട് വലിയ ദുരന്തം ഒഴിവായി.
അമ്പതോളം യാത്രക്കാര്‍ ബസ്സില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് ടയർ പൊട്ടി, താഴ്ചയിലേക്ക് മറിഞ്ഞു,ഒരു മരണം

