Kerala

നിയമസഭയിൽ മുഖ്യമന്ത്രിയോട് ചേർന്നുള്ള രണ്ടാമന്റെ കസേരയിൽ കെ.രാധാകൃഷ്ണൻ

തിരുവനന്തപുരം: സ്‌പീക്കർ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള നിയമസഭയിലെ ഇരിപ്പിട വിന്യാസത്തിൽ കെ.രാധാകൃഷ്ണൻ രണ്ടാമൻ. മുഖ്യമന്ത്രിയോട് ചേർന്നുള്ള രണ്ടാമന്റെ കസേരയിലാണ് ഇനി മുതൽ കെ രാധാകൃഷ്ണൻ ഇരിക്കുന്നത്. മന്ത്രിയായ എം.ബി രാജേഷ് മുൻ നിരയിലേക്കും വന്നു. എന്നാൽ നേരത്തെ മുൻനിരയിൽ ഇരുന്ന സിപിഎം സെക്രട്ടറി എം. വി. ഗോവിന്ദൻ ട്രഷറി ബഞ്ചിലെ രണ്ടാം നിരയിലെ സീറ്റിൽ ആണ് ഇരിക്കുന്നത്.

അസുഖബാധിതനായ കോടിയേരി ബാലകൃഷ്ണന് പകരം സിപിഎം സംസ്ഥാന സെക്രട്ടറിയായി എം.വി ഗോവിന്ദൻ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് മന്ത്രിസഭയിൽ പുനഃസംഘടന വരുത്തിയത്. തലശേരിയിൽനിന്നുള്ള നിയമസഭാ അംഗം എ എൻ ഷംസീറിനെ സ്പീക്കറായും സ്പീക്കറായിരുന്ന എം.ബി രാജേഷിനെ മന്ത്രിയായും സിപിഎം സെക്രട്ടേറിയറ്റ് തീരുമാനിച്ചു.

ഇതനുസരിച്ച് എം. ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന് രാവിലെ 10 മണിക്ക് ആണ് നടക്കുന്നത്. ഇതിൻമുന്നോടിയായിട്ടുള്ള ക്രമീകരണ പ്രകാരമാണ് നിയമസഭയിലെ ഇരിപ്പിട വിന്യാസത്തിൽ മാറ്റം വരുത്തിയത്. എം. വി ഗോവിന്ദൻ കഴിഞ്ഞാൽ നിയമസഭയിലെ സിപിഎം അംഗങ്ങളിൽ മുതിർന്നയാൾ കേന്ദ്രകമ്മിറ്റി അംഗമായ കെ രാധാകൃഷ്ണനാണ്. പി രാജീവ്, കെ എൻ ബാലഗോപാൽ തുടങ്ങിയവർ ഇക്കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!