Trending

സ്പോർട്സ് ലേഖകനും നോവലിസ്റ്റുമായ ഭാസി മലാപ്പറമ്പ് അന്തരിച്ചു

സ്പോർട്സ് ലേഖകനും നോവലിസ്റ്റുമായ ഭാസി മലാപ്പറമ്പ് (85) അന്തരിച്ചു. മലാപ്പറമ്പ് ‘ലൗ ഡെയ്‌ലിൽ വിശ്രമജീവിതത്തിലായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 06:00-ന് മാവൂർ റോഡ് ശ്മശാനത്തിൽ

മലാപ്പറമ്പ് കുളങ്ങരക്കണ്ടി ചന്തുക്കുട്ടിയുടെയും ചിരുതക്കുട്ടിയുടെയും മകനായി ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം പൊതുമരാമത്തു വകുപ്പിൽ എൻജിനീയറായി. 1996ൽ ആണു വിരമിച്ചത്.

1958ൽ ആദ്യ നോവൽ ‘പാനപാത്രത്തിന്റെ കാമുകി’ പ്രസിദ്ധീകരിച്ചു. കൊൽക്കത്തയിൽ പെലെ കളിച്ച മോഹൻ ബഗാൻ-ന്യൂയോർക്ക് കോസ്മോസ് മത്സരവും (1977)
7 തവണ ഫുട്‌ബോൾ ലോകകപ്പ് മത്സരങ്ങളും (സ്പെയിൻ 1982, മെക്‌സിക്കോ 1986, ഇറ്റലി 1990, ഫ്രാൻസ് 1998, കൊറിയ-ജപ്പാൻ 2002, ജർമനി 2006, ദക്ഷിണാഫ്രിക്ക 2010), ഒരു യൂറോ കപ്പ് ചാംപ്യൻഷിപ്പും (ഓസ്ട്രിയ-സ്വിറ്റ്സർലൻഡ് 2008) .

പോളിടെക്ന‌ിക്കിന്റെയും കോഴിക്കോട് യങ് ചാലഞ്ചേഴ്സ് ക്ലബ്ബിന്റെയും ജില്ലാ ഫുട്ബോൾ ടീമിന്റെയും ക്യാപ്റ്റനായി വിവിധ ടൂർണമെന്റുകൾ കളിച്ചു.
വിവിധ സ്പോർട്‌സ് സംഘടനകളുടെയും കലാ-സാംസ്‌കാരിക സംഘടനകളുടെയും ഭാരവാഹിയായിരുന്നു.

പ്രേംനസീർ നായകനായ ‘ഫുട്‌ബോൾ ചാംപ്യൻഎന്ന സിനിമയിൽ അഭിനയിച്ചു. 2002ലെ ലോകകപ്പ് വേദിയിൽ സോളിലെ (ദക്ഷിണ കൊറിയ) ഏറ്റവും മികച്ച വിദേശ ലേഖകനുള്ള അവാർഡ് നേടി. 8 തവണ ലോകകപ്പ് ഫുട്ബോൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്

ജലസേചന വകുപ്പിൽനിന്നു വിരമിച്ച എൻജിനീയർ പരേതയായ പാറക്കുളങ്ങര പാർവതിയാണ് ഭാര്യ.
മക്കൾ: സുതീഭ്, പ്രസീത്.
മരുമക്കൾ: നിമ്മി, റിങ്കു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!