കണ്ണൂർ: ധനരാജ് വധക്കേസിൽ വിധി പ്രസ്താവിച്ച കോടതിയെ അധിക്ഷേപിച്ചും രാഷ്ട്രീയ എതിരാളികളോട് കൊലവിളി നടത്തിയും പയ്യന്നൂർ മുൻ എംഎൽഎയും സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി ഐ മധുസൂദനൻ. ജഡ്ജി തണുപ്പിലിരുന്ന് തടവും ശിക്ഷയും കൊടുത്ത് ഇടതുപക്ഷത്തിന്റെ പോരാട്ടവീര്യത്തെ ഇല്ലാതാക്കാൻ കഴിയില്ലെന്നായിരുന്നു കോടതി വിധിയോടുള്ള ടി ഐ മധുസൂദനൻ്റെ പ്രതികരണം. ചീമേനിയിൽ സിപിഐഎം പ്രവർത്തകരെ ചുട്ടുകൊന്ന പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും എന്നാൽ അവരാരും ഇന്ന് ജീവനോടെയില്ലെന്ന കാര്യം ഓർമ്മിക്കുന്നത് നല്ലതാണെന്ന് ചൂണ്ടിക്കാണിച്ച മധുസൂദനൻ കണക്ക് പറയേണ്ടത് കണക്ക് പറഞ്ഞ് തന്നെ തീർക്കും എന്ന കൊലവിളിയും പ്രസംഗത്തിനിടെ നടത്തി. പയ്യന്നൂരിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു ടി ഐ മധുസൂദനൻ.
കണക്ക് പറയേണ്ടത് കണക്ക് പറഞ്ഞ് തന്നെ തീർക്കും: അധിക്ഷേപവും കൊലവിളി പ്രസംഗവുയുമായി ടി ഐ മധുസൂദനൻ

