Kerala

കോഴിക്കോട് കുന്ദമംഗലത്ത് ശില്പി റിയാസിനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ

ജനശബ്ദം ഡോട്ട് ഇൻ എക്സ്ക്ലൂസീവ്

കോഴിക്കോട്: ശില്പിയും ചാരിറ്റി പ്രവർത്തകനുമായ കൈതാക്കുഴിയിൽ റിയാസ് കുന്ദമംഗലത്തിനെ കഴിഞ്ഞ ദിവസം വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പോലീസ് പിടിയിൽ. പോലീസിന്റെ ഊർജിതമായ അന്വേഷണത്തെ തുടർന്ന് പ്രതി അർജുൻ വലിയേടത്ത് പിടിയിലാവുകയായിരുന്നു.

ഇയാൾക്കെതിരെ വധശ്രമം, വീട്ടിൽ കയറി അക്രമണം, കുത്തി പരിക്കേൽപ്പിക്കൽ എന്നിവ ഉൾപ്പെടുന്ന വകുപ്പുകൾ ചേർത്ത് പോലീസ് കേസെടുത്തു. റിയാസിനോടുള്ള മുൻ വൈരാഗ്യമാണ് അക്രമത്തിനു കാരണമെന്നാണ് പോലീസിന്റെ ആദ്യ നിഗമനം. ചോദ്യം ചെയ്യലിന് ശേഷം കൂടുതൽ വിവരങ്ങൾ പുറത്ത് വരും

കുന്ദമംഗലം സി ഐ ജയൻ ഡൊമനിക്കിന്റെ നിർദ്ദേശ പ്രകാരം സബ് ഇൻസ്‌പെക്ടർ ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. എസ് ഐമാരായ വിൻസന്റ് , അബ്ദു റഹ്മാൻ, സീനിയർ സി പി ഒ രാജേഷ്,ഡ്രൈവർ സുഭീഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!