Sports

കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച വ്യക്തി ടർഫുകളിൽ നിത്യസന്ദർശകൻ കോഴിക്കോട് ടർഫുകൾ ഉൾപ്പെടെയുള്ള കളി സ്ഥലങ്ങൾക്ക് നിരോധനം

കോഴിക്കോട് : ലോക്ക് ഡൗൺ ഇളവിൽ കർശനമായ മാർഗ നിർദേശങ്ങൾ പാലിച്ച് ടർഫുകൾ, ഇൻഡോർ സ്റ്റേഡിയങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കായിക പ്രവർത്തങ്ങൾ പുനരാരംഭിക്കാൻ അനുവാദം നൽകിയ തീരുമാനം തിരുത്തി ജില്ലാ ഭരണകൂടം.

കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച വ്യക്തി സുഹൃത്തുക്കളോടൊപ്പം മിക്ക ദിവസങ്ങളിലും ഫുട്ബോൾ ടർഫിൽ എത്തിയിരുന്നുവെന്നും. വേണ്ടത്ര സാമൂഹിക അകലം പാലിക്കാതെ ആളുകൾ ഒത്തു കൂടുന്നത് സമൂഹ വ്യാപന സാധ്യതവർദ്ധിപ്പിക്കുന്നുവെന്നുമുള്ള കാര്യം മുൻ നിർത്തിയാണ് ജില്ലാ ഭരണ കൂടത്തിന്റെ പുതിയ ഉത്തരവ്.

പല ടർഫുകളിലും, ഇൻഡോർ സ്റ്റേഡിയങ്ങളിലും കളി സ്ഥലങ്ങളിലും മുൻകരുതൽ നിർദേശങ്ങളും പാലിക്കാതെ മറ്റുള്ളവരുടെ ജീവനു തന്നെ ഭീഷണിയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കളക്ടർ സാംബ ശിവ റാവു പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. അതിനാൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ ജില്ലയിലെ ഗ്രൗണ്ടുകൾ, ടർഫുകൾ, ഇൻഡോർ സ്റ്റേഡിയങ്ങൾ, ഗെയിംസ് പ്രാക്ടീസുകൾ എന്നിവ നിർത്തിവെക്കണമെന്നാണ് നിർദ്ദേശം. നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുന്നതായിരിക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
Sports

കുന്ദമംഗലത്തിന്റെ വോളിബോള്‍ താരം എസ്.ഐ യൂസഫ് സര്‍വ്വീസില്‍ റിട്ടയര്‍ ചെയ്യുന്നു

കുന്ദമംഗലത്തുകാരുടെ അഭിമാനവും വോളിബോള്‍ താരവുമായ എസ്.ഐ യൂസുഫ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. നീണ്ട 35 വര്‍ഷത്തെ സര്‍വ്വീസിനൊടുവിലാണ് അദ്ദേഹം വിരമിക്കുന്നത്. കുന്ദമംഗലം യു.പി സ്‌കൂളില്‍ നിന്നും വോളിബോള്‍
error: Protected Content !!