Kerala News

ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് സ്പീക്കറുടെ വിശദീകരണമെന്ന് ചെന്നിത്തല

ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ വിശദീകരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്നലെ വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ പറഞ്ഞത്. സ്പീക്കര്‍ പദവി സംശയത്തിന്റെ നിഴലില്‍ പോലും ഉണ്ടാകരുതെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.

ഇന്നലെ പറഞ്ഞത് വെറും ആരോപണമല്ലെന്നും വസ്തുതയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ആരോപണം ശരിവയ്ക്കുന്നതാണ് സ്പീക്കറുടെ മറുപടി. സ്പീക്കര്‍ പദവിക്കുള്ള പരിരക്ഷ ഉപയോഗിച്ച് ജനത്തിന്റെ പണം ധൂര്‍ത്തടിക്കുന്നുവെന്നും ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസിയുടെ പേരില്‍ ചെലവഴിച്ചത് രണ്ടേമുക്കാല്‍ കോടി രൂപയാണെന്നും പ്രതിപക്ഷ നേതാവ്. പൊതുപണം ധൂര്‍ത്തടിക്കാന്‍ സമ്മതിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

അതേസമയം സിപിഐഎമ്മും സര്‍ക്കാരും പ്രതിസ്ഥാനത്ത് വരുന്ന കേസുകളില്‍ അവരെ വെള്ളപൂശുന്ന റിപ്പോര്‍ട്ട് നല്‍കുന്ന ദൗത്യമാണ് ഇപ്പോള്‍ സംസ്ഥാനത്തെ അന്വേഷണ ഏജന്‍സികള്‍ ചെയ്യുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അതിന് ഒടുവിലത്തെ ഉദാഹരണമാണ് സ്വപ്ന കോടതിയില്‍ നല്‍കിയ വധഭീഷണിയുണ്ടെന്ന മൊഴിയില്‍ കഴമ്പില്ലെന്ന ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട്. സംസ്ഥാന അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്ത് അവയെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!