Local

ജാഗ്രത തുടരണം കുന്ദമംഗലത്ത് നടന്ന ആർ ടി പി സി ആർ ടെസ്റ്റിൽ 43 പേർക്ക് കോവിഡ്

കോഴിക്കോട് : രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് കുന്ദമംഗലം ഗ്രാമപഞ്ചായത്തിനു കീഴിൽ നടത്തിയ കോവിഡ് ആർ ടി പി സി ആർ പരിശോധനയിൽ കുന്ദമംഗലം പഞ്ചായത്തിലെ 43 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒക്ടോബർ ഒൻപതിന് ചൂലാം വയൽ സ്കൂളിൽ വെച്ച് നടന്ന കോവിഡ് പരിശോധനയിലാണ് ആശങ്ക ഉയർത്തുന്ന കണക്കുകൾ പുറത്ത് വന്നത്

അന്നേ ദിവസം നടത്തിയ ആന്റിജൻ പരിശോധനയിൽ കുന്ദമംഗലത്ത് 36 പേർക്കു രോഗം സ്ഥിരീകരിച്ചിരുന്നു വാർത്ത നേരത്തെ പുറത്ത് വന്നതാണ്. ഇതോടെ ചൂലാം വയൽ സ്കൂളിൽ വെച്ച് നടന്ന കോവിഡ് പരിശോധനകളിൽ കുന്ദമംഗലത്ത് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 79 ആയി.

ഇതിനു പുറമെ സ്വകാര്യ ആശുപത്രികളിൽ പരിശോധന നടത്തിയ പത്തോളം കേസുകൾ പോസിറ്റീവായ വിവരം പുറത്ത് വരുന്നുണ്ട്. ഇന്ന് വൈകുന്നേരത്തോടെ ഈ കണക്കുകൾ പുറത്ത് വരും. നിലവിൽ കുന്ദമംഗലം പഞ്ചായത്തിന് കീഴിൽ ജനങ്ങൾ ജാഗ്രത ശക്തമായി തുടരേണ്ട സാഹചര്യം നില നിൽക്കുകയാണ്. ജനങ്ങൾ സ്വമേധയാ ട്രിപ്പിൾ ലോക്ക് ഡൌൺ പ്രഖ്യാപിച്ച് ആവിശ്യങ്ങൾക്കു മാത്രം പുറത്തിറങ്ങേണ്ട രീതി പിന്തുടരേണ്ടതാണ്. നിലവിലെ അവസ്ഥ അത്രയും ഗുരുതരമാണെന്നാണ് കണക്കുകൾ പറയുന്നത്

(കോവിഡ് വാർഡ് തല കണക്കുകൾ അല്പസമയത്തിനുള്ളിൽ നൽകുന്നതായിരിക്കും )

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!