Kerala

മുഖ്യമന്ത്രിയുടെ മാനസിക നില പരിശോധിക്കണം: കെ.മുരളീധരൻ

മുഖ്യമന്ത്രിയുടെ മാനസിക നില പരിശോധിക്കേണ്ട അവസ്ഥയെന്ന് കെ.മുരളീധരൻ. അദ്ദേഹം അമേരിക്കയിൽ പോയത് പത്രക്കാരെ ചീത്തവിളിക്കാനാണോ?. ഏഷ്യാനെറ്റ് റിപ്പോർട്ടർക്കെതിരായ കേസ് മോദിയ്ക്ക് പഠിക്കുന്ന രീതി. മാധ്യമങ്ങൾക്ക് നേരെയുള്ള ഇത്തരം ചിന്താഗതി അവസാനിപ്പിക്കണം , അല്ലെങ്കിൽ ദൂർവ്യാപാക പ്രത്യാഘാതം ഉണ്ടാകും.

മുഖ്യമന്ത്രി തെറ്റ് തിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എസ്എഫ്ഐ സി.പിഐഎമ്മിന്റെ കൺട്രോളിൽ നിന്ന് പുറത്തുപോകുന്നുവെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു. പുനഃസംഘടന തർക്കത്തിൽ താരിഖ് അൻവർ വരുന്നത് പ്രശ്ന പരിഹാരത്തിനല്ല.

തർക്കങ്ങൾ പരിഹരിക്കാൻ ഹൈക്കമാൻഡ് മുൻ കൈയെടുക്കും. ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് കോൺഗ്രസിൽ പതിവാണ്. അത് നേരത്തെ കെ. കരുണാകരനെതിരെയായിരുന്നു, ഇപ്പോഴും അത് തുടരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കേരളത്തിലെത്തി ചർച്ച നടത്തിയാലും മല്ലികാർജുൻ ഖാർഗെയെ നേരിട്ടു കാണാനാണ് എ – ഐ ഗ്രൂപ്പുകളുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!