തുടര്‍ച്ചയായ അഞ്ചാം ദിവസവും രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ധന. ഇതോടെ അഞ്ച് ദിവസം കൊണ്ട് പെട്രോളിന് 2.75 രൂപയും ഡീസലിന് 2.70 രൂപയുമാണ് കൂടിയിരിക്കുന്നത്. കൊച്ചിയില്‍ പെട്രോളിന് 60 പൈസയും ഡീസലിന് 57 പൈസയുമാണ് വര്‍ധിപ്പിച്ചത്. രാജ്യാന്തര വിപണയില്‍ ക്രൂഡ് ഓയിലന് വില കുറഞ്ഞപ്പോള്‍ ഇന്ത്യന്‍ കമ്പനികള്‍ ഇന്ധന വിലയില്‍ കുറവ് വരുത്തിയിരുന്നില്ല. എന്നാല്‍ ലോക്ഡൗണ്‍ ഇളവുകളോടെ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നതനുസരിച്ച് ഇന്ധന വിലയില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ വര്‍ധന കൊണ്ടുവന്നിരിക്കുകയാണ്.
തുടര്‍ച്ചയായ അഞ്ചാം ദിവസവും രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ധന

