കോഴിക്കോട് താഴെ കൂടരഞ്ഞി കോലോത്തും കടവില്‍ കുളിക്കാനിറങ്ങിയ ഷമീറിന്റെ മൃതദേഹം കണ്ടെത്തി. ഫയര്‍ഫോഴ്സും സന്നദ്ധ പ്രവര്‍ത്തകരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കൂടരഞ്ഞി പട്ടോത്ത് മേച്ചേരി വീട്ടില്‍ ഷാജഹാന്റെ മകന് ഷമീറിനെ ഇന്നലെ രാത്രി കാണാതായതിനെത്തുടര്‍ന്ന് ഇന്ന് രാവിലെ ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ ഇയാള്‍ ഇയാള്‍ ജലനിധി പമ്പ് ഓപ്പറേറ്ററായും ജോലി ചെയ്തിരുന്നു. ഇന്നലെ രാത്രി കുളിക്കാന്‍ പോയ ശേഷം തിരിച്ചെത്താതായതിനെത്തുടര്ന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു.
കൂടരഞ്ഞി കോലോത്തും കടവില്‍ കുളിക്കാനിറങ്ങിയ ഷമീറിന്റെ മൃതദേഹം കണ്ടെത്തി

