Kerala

ഗര്‍ഭിണിക്ക് ഇഞ്ചക്ഷന്‍ മാറി നല്‍കി എന്ന് പരാതി: വയനാട് പനമരം സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ അസിസ്റ്റന്റ് സര്‍ജനെ സസ്പെന്‍ഡ് ചെയ്തു

വയനാട്: ഗര്‍ഭിണിക്ക് ഇഞ്ചക്ഷന്‍ മാറി നല്‍കിയെന്ന് പരാതി. പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സര്‍ജനെ സസ്‌പെന്‍ഡ് ചെയ്തു.നടന്നത് ഗുരുതരമായ അശ്രദ്ധയും കൃത്യവിലോപവുമെന്നാണ് കണ്ടെത്തല്‍. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇറക്കിയ ഉത്തരവിന്റെ പകര്‍പ്പ് പുറത്ത്.

രണ്ട് ദിവസം മുന്‍പാണ് പരാതി ഉയര്‍ന്നത്. രോഗിക്ക്, ആവശ്യമായിരുന്ന അയണ്‍ സുക്രോസ് (Iron Sucrose) ഇന്‍ജക്ഷന് പകരം ഐ.ഡി.ആര്‍.വി. (IDRV) ഇന്‍ജക്ഷന്‍ കുറിച്ചു നല്‍കിയതായി അന്വേഷണ റിപ്പോര്‍ട്ടുകളില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. ഗര്‍ഭിണിയായ രോഗിക്ക് മരുന്ന് നിര്‍ദേശിക്കുന്നതില്‍ അതീവ ജാഗ്രത പാലിക്കേണ്ടയിടത്ത് ഉണ്ടായത് ഗുരുതരമായ അശ്രദ്ധയും കൃത്യവിലോപവുമെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സര്‍ജനായ ഡോ. അനൂപ് കെയെയാണ് സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!