Kerala kerala Sports Trending

ഐപിഎല്‍ പുനരാരംഭിക്കാനുള്ള സാധ്യത തേടി ബിസിസിഐ

ഐപിഎല്‍ പുനരാരംഭിക്കാനുള്ള സാധ്യത തേടി ബിസിസിഐ . വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ വേദികളും തീയതിയും സംബന്ധിച്ച് ആലോചന തുടങ്ങി. കേന്ദ്രസര്‍ക്കാരിന്റെ അനുമതി കിട്ടിയാല്‍ ഉടന്‍ തുടങ്ങും. നാട്ടിലേക്ക് മടങ്ങിയ വിദേശ താരങ്ങള്‍ ഉള്‍പ്പെടെ ഉള്ളവരെ തിരികെ ക്യാമ്പുകളുടെ എത്തിക്കാന്‍ പദ്ധതികള്‍ തുടങ്ങി.

സംഘര്‍ഷം അവസാനിച്ചതതിനാല്‍ പുതിയ സാഹചര്യത്തില്‍ ബിസിസിഐ ഭാരവാഹികളും ഉദ്യോഗസ്ഥരും ഐപിഎല്‍ ഗവേണിംഗ് കൗണ്‍സിലും ഇന്ന് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കാന്‍ ഏറ്റവും മികച്ച ഷെഡ്യൂള്‍ ഏതാണെന്ന് പരിശോധിക്കുമെന്ന് അദേഹം വ്യക്തമാക്കി.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെയാണ് ഐപിഎല്‍ താത്കാലികമായി നിര്‍ത്തിവെച്ചിരുന്നത്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!