പൈങ്ങോട്ടുപുറം റോഡിൽ മാലിന്യം വലിച്ചെറിഞ്ഞ നിലയിൽ

0
178

കുന്നമംഗലം ഗ്രാമപഞ്ചായത്തിൽ പൈങ്ങോട്ടുപുറം ഈസ്റ്റ് 16ാം വാർഡിൽ എം.എൽ.എ റോഡിൽ വെള്ളക്കാട്ട് താഴം തൊട്ട് പെരിങ്ങൊളം മയിലമ്പറമ്പ് ഭാഗം വരെ വിവിധ സ്ഥലങ്ങളിലായി ബിസ്‌ക്കറ്റിന്റെ ഒഴിഞ്ഞ കവറുകൾ നിറച്ച ഇരുപതിൽ അധികം ചാക്കുകൾ വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തി. വാർഡ് മെമ്പർ ഷമീന വെള്ളക്കാട്ടിന്റെ പരാതിയെ തുടർന്ന് ഡെപ്യൂട്ടി തഹസിൽദാർ ഉഷാ സ്പെഷ്യൽ വില്ലേജ് ഓഫീസർ ബാലൻ, മെഡിക്കൽ കോളേജ് സബ് ഇൻസ്‌പെക്ടർ പ്രസൂൺ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു ചാക്കുകൾ പരിശോധന നടത്തി. സി.സി.ടി.വി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ രാത്രി 1മണി സമയത്താണ് കൃത്യം നടത്തിയത് എന്ന് മനസിലായി.പോലീസ് അന്വേഷണം ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here