Local

മുഖ്യ മന്ത്രിയുടെ ഓഫീസിന് കള്ളക്കടത്ത് ബന്ധമെന്നാരോപിച്ച് ബി ജെ പി കുന്ദമംഗലം ഏരിയ കമ്മറ്റി പ്രതിഷേധ ധർണ്ണാ സമരം സംഘടിപ്പിച്ചു.

കുന്ദമംഗലം : മുഖ്യ മന്ത്രിയുടെ ഓഫീസിന് കള്ളക്കടത്ത് ബന്ധമെന്നാരോപിച്ച് ബി ജെ പി കുന്ദമംഗലം ഏരിയ കമ്മറ്റി പ്രതിഷേധ ധർണ്ണാ സമരം സംഘടിപ്പിച്ചു. ബി ജെപി ജില്ലാ സെക്രട്ടറി തളത്തിൽ ചക്രായുധൻ സമരം ഉദ്ഘാടനം ചെയ്തു.

മിനി കൂപ്പർ മുതൽ സ്വപ്‍ന വരെ എന്ന മാഫിയ,കള്ളക്കടത്ത് ലോബികൾക്കും വേണ്ടിയാണ് മുഖ്യ മന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ വിമർശിച്ചു.

ഒ ബി സി മോർച്ച കോഴിക്കോട് ജില്ലാ ട്രഷറർ കെ സി രാജൻ, കുന്ദമംഗലം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ചന്ദ്രൻ ,ബി ജെ പി മുൻ സംസ്ഥാന സമിതി അംഗം കാളിദാസൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഏരിയ പ്രസിഡന്റ് വി അധ്യക്ഷനായ പരിപാടിയിൽ സെക്രട്ടറി നവീൻ കുമാർ സ്വാഗതവും, വൈസ് പ്രസിഡന്റ് ജയപ്രകാശൻ നന്ദിയും രേഖപെടുത്തി

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!