Kerala News

‘പ്രണയം തകർന്നു’ആത്മഹത്യ ഭീഷണയുമായി പാറക്കെട്ടിന് മുകളിൽ പെൺകുട്ടി,പോലീസിന്റെ ഇടപെടൽ,പിന്മാറ്റം

പ്രണയം പരാജയപ്പെട്ടതിനെ തുടർന്ന് ആത്മഹത്യാ ഭീഷണി മുഴക്കി പെൺകുട്ടി പാറയുടെ മുകളിൽ.ജീവനൊടുക്കാൻ വലിയ പാറമുകളിൽ കയറിയ പെൺകുട്ടിയെ പോലീസ് അവസരോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തി,ബുധനാഴ്ച്ച രാവിലെ ഏഴ് മണിയാെടെയാണ് സംഭവം. അടിമാലി മലമുകളിൽ തലമാലി കുതിരയള ഭാഗത്ത് വലിയ പാറക്കെട്ടിന് മുകൾ ഭാഗത്താണ് പെൺകുട്ടി ആത്മഹത്യ ഭീഷണി മുഴക്കി നിലയുറപ്പിച്ചത്. അടിമാലി എസ്.ഐ. സന്താേഷിന്റെ നേതൃത്ത്വത്തിലെത്തിയ പാെലീസ് ഏറെ നേരത്തെ പരിശ്രമത്തിനാെടുവിൽ പെൺകുട്ടിയെ അനുനയിപ്പിച്ച് താഴെ ഇറക്കുകയായിരുന്നു. രാത്രി 2 മണിയാേടെയാണ് പെൺകുട്ടിയെ വീട്ടിൽനിന്നും കാണാതായത്.അടിമാലി ടൗണിൽനിന്ന്‌ കാണാവുന്ന ചെങ്കുത്തായ വലിയ പാറക്കെട്ടാണിത്. മഴയായതിനാൽ വഴുക്കലുള്ളതാണ് ഈ പാറക്കെട്ട്. ബുധനാഴ്ച രാവിലെ ഒരു പെൺകുട്ടി പാറയുടെ മുകൾഭാഗത്ത് അപകടകരമായ സാഹചര്യത്തിൽ നിൽക്കുന്നത് നാട്ടുകാർ ടൗണിൽനിന്ന്‌ കണ്ടു. വിവരം പോലീസിനെ അറിയിച്ചു.പിന്നീട് പാെലീസ് നടത്തിയ അനുനയ ചർച്ചക്കാെടുവിൽ പെൺകുട്ടി തിരിച്ച് കയറുകയായിരുന്നു.ഒരുമണിക്കൂറോളം പോലീസ് പെൺകുട്ടിയുമായി വിഷയം സംസാരിച്ചു.

പെൺകുട്ടി പറയുന്നതെല്ലാം ശ്രദ്ധാപൂർവം പോലീസ് കേട്ടു. ഒടുവിൽ പെൺകുട്ടിയുടെ മാനസികസംഘർഷത്തിന് ഇളവുവരുത്തി. ഏതുപ്രശ്നത്തിനും പരിഹാരമുണ്ടാക്കാം എന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ, ഒടുവിൽ യുവതി പോലീസിന്റെ അടുത്തേക്ക് വരികയായിരുന്നു. പിന്നീട് പെൺകുട്ടിയെ മാതാപിതാക്കളോടൊപ്പം അയച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!