മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു ഡി വൈ എഫ് നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.സംഘർഷത്തിൽ നിയമസഭാ പരിസരം യുദ്ധ സമാനമായി.രാഹുൽ മങ്കൂട്ടം, യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് തുടങ്ങിയവരാണ് മാർച്ചിന് നേതൃത്വം നൽകിയത്. പോലീസിന് നേരെ കല്ലേറുണ്ടായ സാഹചര്യത്തിൽ രണ്ട് വാഹനങ്ങളിൽനിന്നായി പ്രതിഷേധകാർക്ക് നേരെ നിരവധി തവണ ജല പീരങ്കി പ്രയോഗിച്ചു. മാർച്ചിന് നേതൃത്വം നൽകിയ രാഹുൽ മങ്കൂട്ടം ഉൾപ്പടെയുള്ള നേതാക്കളെ കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധിച്ച് പ്രവർത്തകർ റോഡിൽ കിടന്ന് പ്രതിഷേധിക്കുകയാണ്. സംഘർഷത്തിൽ അരിത ബാബുവടക്കം നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. കണ്ണീർ വാതകം പ്രയോഗിച്ചിട്ടും പിരിഞ്ഞു പോകാൻ കൂട്ടാക്കാത്ത പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയാണ്.
