Local

ഒതയമംഗലം മഹല്ലും സിജിയും കൈകോര്‍ത്തു : ചേന്ദമംഗലൂരില്‍ ‘ടീന്‍ ബീറ്റ്‌സ്’ പദ്ധതി തുടങ്ങി

ചേന്ദമംഗലൂര്‍ : ഒതയമംഗലം മഹല്ലും സിജിയും കൈകോര്‍ത്തപ്പോള്‍ ചേന്ദമംഗലൂരില്‍ വിദ്യാഭ്യാസ രംഗത്ത് പുത്തനുണര്‍വ്. തിരഞ്ഞെടുത്ത പ്രൈമറി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ദീര്‍ഘകാല പരിശീലനം നല്‍കി ഉന്നത സ്ഥാനങ്ങള്‍ കൈവരിക്കാന്‍ പ്രാപ്തരാക്കുന്ന ‘ടീന്‍ ബീറ്റ്‌സ്’ പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിനാണ് തുടക്കമായിരിക്കുന്നത്. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത 5, 6 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശന പരീക്ഷ നടത്തി.

ഇസ് ലാഹിയ കോളജ് കാമ്പസില്‍ നടന്ന പരീക്ഷാര്‍ഥികളുടെ സംഗമം മഹല്ല് പ്രസിഡന്റ് കെ ടി മുഹമ്മദ് അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു.ടി കെ ജുമാന്‍ അധ്യക്ഷത വഹിച്ചു. ‘ടീന്‍ ബീറ്റ്‌സ്’ കോഡിനേറ്ററും സിജി പരിശീലകയുമായ നസീബ ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി. മഹല്ല് സാമൂഹ്യ ശാക്തീകരണ പദ്ധതി ( ‘സേജ്’ ) ജനറല്‍ കണ്‍വീനര്‍ ഹമീദ് കറുത്തേടത്ത് സ്വാഗതവും ‘ടീന്‍ ബീറ്റ്‌സ്’ ട്രഷറര്‍ ഒ സഫിയ നന്ദിയും പറഞ്ഞു. മഹല്ല് കമ്മറ്റി വൈസ് പ്രസിഡന്റുമാരായ സുബൈര്‍ കൊടപ്പന, കെ.സി.മുഹമ്മദലി, സെക്രട്ടറി സ്വാലിഹ് ചിറ്റടി, ശഫീഖ് മാടായി, ശാഹിന പള്ളിയാളി സംസാരിച്ചു. ടി.എന്‍.അബ്ദുല്‍ അസീസ്, സി.ഹാരിസ്, ഇ പി മെഹ്‌റുന്നിസ , എന്‍ പി അബ്ദുല്ലത്വീഫ് നേതൃത്വം നല്‍കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!