രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നു;24 മണിക്കൂറിനിടെ 1,26,789 പേര്‍ക്ക് കോവിഡ് ബാധ; 685 മരണം

0
65

രാജ്യത്ത് കോവിഡ്-19 കേസുകള്‍ കുത്തനെ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,789 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 685 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചു.രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കൂടിയ പ്രതിദിന കണക്കാണ് ഇത്.

24 മണിക്കൂറിനിടെ 59,258 പേര്‍ രോഗമുക്തി നേടി.. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 1,29,28,574 ആയി ഉയര്‍ന്നു. ഇതുവരെ 1,18,51,393 പേര്‍ രോഗമുക്തി നേടി. നിലവില്‍ 9,10,319 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണം 1,66,862 ആയി.

9,01,98,673 പേര്‍ ഇതുവരെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 25,26,77,379 സാംപിളുകളാണ് ഇതുവരെ പരിശോധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here