കോവിഡ്​ വാക്​സിന്റെ രണ്ടാം ഡോസ്​ സ്വീകരിച്ച് പ്രധാനമന്ത്രി

0
9

കോവിഡ്​ വാക്​സിന്റെ രണ്ടാം ഡോസ്​ സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹി എയിംസിലെത്തിയാണ്​ അദ്ദേഹം വാക്​സിൻ സ്വീകരിച്ചത്​. പ്രധാനമന്ത്രി തന്നെയാണ്​ വാക്​സിൻ സ്വീകരിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്​. മാര്‍ച്ച് ഒന്നിനാണ് അദ്ദേഹം കോ വാക്​സിന്റെ ആദ്യ ഡോസ് എടുത്തത്.

‘ഇന്ന് കോവിഡ് വാക്​സിന്റെ രണ്ടാം ഡോസ് എയിംസില്‍ നിന്ന് സ്വീകരിച്ചു. വൈറസിനെ കീഴ്‌പെടുത്താനുള്ള വഴികളില്‍ ഒന്നാണ് വാക്​സിനേഷന്‍. നിങ്ങള്‍ വാക്​സിൻ സ്വീകരിക്കുന്നതിന് യോഗ്യരെങ്കില്‍ എത്രയും പെട്ടെന്ന് എടുക്കുക’ വാക്​സിൻ റജിസ്റ്റര്‍ ചെയ്യാനുള്ള കോവിന്‍ വെബ്‌സൈറ്റിന്റെ ലിങ്ക് കൂടി പങ്കുവച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. മോദിക്ക് വാക്​സിന്റെ ആദ്യ ഡോസ് നല്‍കിയ പുതുച്ചേരി സ്വദേശിയായ നഴ്‌സ് പി. നിവോദ തന്നെയാണ് രണ്ടാമത്തെ കുത്തിവയ്പ്പും എടുത്തത്. പഞ്ചാബ് സ്വദേശിയായ നിഷ ശര്‍മ എന്ന നഴ്‌സും ഒപ്പമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here