Kerala

മദ്യപിച്ച് വാഹനം ഓടിച്ച കേസ്; അശ്വന്ത് കോക്കിൻ്റെ ലൈസൻസ് കാലാവധി കഴിഞ്ഞെന്ന് MVD

കോഴിക്കോട്: യൂട്യൂബർ അശ്വന്ത് കോക്കിന് തിരിച്ചടി. ലൈസൻസ് കാലാവധി കഴിഞ്ഞെന്ന് മോട്ടോർ വാഹന വകുപ്പ്. മദ്യപിച്ച് വാഹനം ഓടിച്ച് അപകടം വരുത്തിയ കേസിൽ MVD പൊലീസിന് റിപ്പോർട്ട് നൽകി. 2005 ഫെബ്രുവരി 17 ന് പേരാമ്പ്ര SUB RTO ഓഫിസിൽ നിന്ന് അനുവദിച്ച ലൈസൻസിന് 2025 ഫെബ്രുവരി 16 വരെയാണ് കാലാവധി ഉണ്ടായിരുന്നത്.

അശ്വന്ത് കോക്ക് മദ്യപിച്ച് വാഹനം ഓടിച്ച് അപകടം വരുത്തിയിരുന്നു. ലൈസൻസ് കാലാവധി കഴിഞ്ഞതാണെന്ന് MVD പൊലീസിന് റിപ്പോർട്ട് നൽകി. മദ്യപിച്ച് വാഹനം ഓടിച്ച അപകടം വരുത്തിയ ദിവസം ലൈസൻസ് ആവശ്യപ്പെട്ടപ്പോൾ കൈവശം ഇല്ലെന്നാണ് കോക്ക് മൊഴി നൽകിയത്.

കോഴിക്കോട് നടക്കാവ് വെച്ച് അശ്വന്തിന്റെ വാഹനം കാറിലും ബൈക്കിലും ഇടിച്ചാണ് അപകടമുണ്ടായത്. കസ്റ്റഡിയിലെടുത്ത അശ്വന്ത് കോക്കിനെ പൊലീസ് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. മദ്യപിച്ച് വാഹനമോടിച്ച് 3 വാഹനങ്ങളിൽ ഇടിച്ചെന്നായിരുന്നു പരാതി.

എന്നാൽ വിഷയത്തിൽ തന്റെ യൂട്യൂബ് ചാനലിലൂടെ പ്രതികരണവുമായി അശ്വന്ത് എത്തി. ഇനി താൻ മദ്യപിച്ച് വാഹനമോടിക്കില്ലെന്നും ചെയ്തത് തെറ്റാണെന്ന് അംഗീകരിക്കുന്നതായും അശ്വന്ത് പറയുന്നു. നിയമവിരുദ്ധമായി താൻ ജീവിതത്തിൽ ചെയ്ത ഏക കാര്യം ഇതു മാത്രമാണ് എന്നും അശ്വന്ത് കൂട്ടിച്ചേർത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!