Kerala News

ഭാര്യാ സഹോദരനെതിരെ വ്യാജ പോക്സോ പരാതി; അച്ഛനെതിരെ കേസെടുക്കാൻ സിഡബ്ല്യുസി പൊലീസിന് നിര്‍ദ്ദേശം നല്‍കി

മിഠായിയും കളിപ്പാട്ടങ്ങളും വാങ്ങി നല്‍കാമെന്ന് പറഞ്ഞ് നാല് വയസുകാരിയായ മകളെക്കൊണ്ട് ഭാര്യാ സഹോദരനെതിരെ വ്യാജ പോക്സോ പരാതി നല്‍കിയ പിതാവിനെതിരെ കേസെടുക്കാൻ സിഡബ്ല്യുസി പൊലീസിന് നിര്‍ദ്ദേശം നല്‍കി. മലപ്പുറം വായിക്കടവിലാണ് കുടുംബ തര്‍ക്കത്തെ തുടർന്ന് ഭാര്യ സഹോദരനെ കേസില്‍ കുടുക്കാൻ യുവാവ് വ്യാജ കേസ് നൽകിയത്.

ഭാര്യയുടെ വീട്ടില്‍ വച്ച് ഭാര്യാ സഹോദരൻ നാലുവയസുകാരിയായ മകളെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് യുവാവ് കഴിഞ്ഞ മാസമാണ് പൊലീസില്‍ പരാതി നല്‍കിയത്. കുട്ടിയെ ജനുവരി 24 ന് സിഡബ്ല്യുസിക്ക് മുമ്പാകെ ഹാജരാക്കിയപ്പോള്‍ അച്ഛൻ പറഞ്ഞത് പ്രകാരമാണ് അമ്മാവനെതിരെ മൊഴി നല്‍കിയതെന്ന് കുട്ടി പറഞ്ഞു.

പിന്നാലെ മജിസ്ട്രേറ്റിന് മുന്നിലും കുട്ടി ഈ മൊഴി ആവര്‍ത്തിച്ചു. അച്ഛൻ മിഠായിയും കളിപ്പാട്ടങ്ങളും വാങ്ങി നല്‍കാമെന്ന് പറഞ്ഞതു കൊണ്ടാണ് കളവായി മൊഴി നല്‍കിയെതെന്നും കുട്ടി പറഞ്ഞു. പൊലീസ് അന്വേഷണത്തിലും ഇക്കാര്യം വ്യക്തമായി. വ്യാജ പരാതി നല്‍കിയതില്‍ അന്വേഷണം നടക്കുകയാണെന്നും യുവാവിനെതിരെ വൈകാതെ കേസെടുക്കുമെന്നും വഴിക്കടവ് പൊലീസ് അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!