National News

ആളുകള്‍ക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കുന്നില്ല;മൂന്ന് ശതമാനം വിവാഹമോചനങ്ങള്‍ക്കും കാരണം ട്രാഫിക് ജാം;; പ്രസ്താവനയുമായി അമൃത ഫഡ്‌നാവിസ്

നഗരത്തിലെ മൂന്ന് ശതമാനം വിവാഹമോചനങ്ങള്‍ക്കും കാരണം ട്രാഫിക് ജാമാണെന്ന പ്രസ്താവനയുമായി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യയായ അമൃത ഫഡ്‌നാവിസ്.
ട്രാഫിക് ജാമില്‍ പെട്ടു കിടക്കുന്നതിനാല്‍ ആളുകള്‍ക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കുന്നില്ലെന്നും ഇതു കാരണം പല കുടുംബങ്ങളിലും അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും പല വിവാഹ ബന്ധങ്ങളും തകരുകയാണെന്നും അമൃത ഫഡ്‌നാവിസ് അഭിപ്രായപ്പെട്ടു.

‘മുംബൈയിലെ മൂന്ന് ശതമാനം വിവാഹ മോചനങ്ങള്‍ക്കും കാരണം ട്രാഫിക് ജാമാണെന്ന കാര്യം നിങ്ങള്‍ക്കറിയാമോ? അവര്‍ക്ക് സ്വന്തം കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സാധിക്കാത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്,’ അമൃത ഫഡ്‌നാവിസ് പറഞ്ഞു.ശിവസേനാ നേതാവായ പ്രിയങ്ക ചതുര്‍വേദി അമൃതയുടെ പ്രസ്താവനയെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു.ഇന്ന് കേട്ടതില്‍ വെച്ച് ഏറ്റവും യുക്തിയില്ലാത്ത പ്രസാതാവനയാണെന്നായിരുന്നു ചതുര്‍വേദിയുടെ പ്രസ്താവന.‘പ്രിയങ്ക പറഞ്ഞു.

‘ഞാന്‍ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യയാണെന്ന കാര്യം വിട്ടേക്കൂ. ഒരു സ്ത്രീ എന്ന നിലയിലാണ് ഞാന്‍ നിങ്ങളോട് സംസാരിക്കുന്നത്. റോഡിലെ കുണ്ടും കുഴിയും കാരണം നിങ്ങളെ പോലെ ഞാനും ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്,’ അമൃത ഫഡ്‌നാവിസ് പറഞ്ഞു.

നിങ്ങളുടെ സ്വബോധം നഷ്ടപ്പെടുന്നതിനേക്കാള്‍ മുമ്പ് ദയവായി നിങ്ങള്‍ ഒരു ദിവസം അവധിയെടുക്കൂ. ബെംഗളൂരിലെ ജനങ്ങള്‍ ദയവായി ഇത് വായിക്കരുത്, നിങ്ങളുടെ വിവാഹ ബന്ധങ്ങള്‍ക്ക് ഏറെ വിലകൊടുക്കേണ്ടി വരും,’ പ്രിയങ്ക ചതുര്‍വേദി ട്വീറ്റ് ചെയ്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!