National

ഉത്തർപ്രദേശിൽ പട്ടാപ്പകൽ പൊലീസുദ്യോഗസ്ഥനെ ചെരുപ്പൂരിയടിച്ച് സ്ത്രീ

ലഖ്നോ: ഉത്തർപ്രദേശിലെ മതുരയിൽ പട്ടാപ്പകൽ പൊലീസുദ്യോഗസ്ഥനെ ചെരുപ്പൂരിയടിച്ച് സ്ത്രീ. സ്തീ അടിക്കുന്നതോടൊപ്പം സ്ത്രീയെ പൊലീസുകാരൻ ചവിട്ടുന്നതിന്‍റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

തിങ്കളാഴ്ചയായിരുന്നു സംഭവം. ഷോപ്പിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്ത്രീ സഞ്ചിരിച്ചിരുന്ന ഓട്ടോ പൊലീസ് തടഞ്ഞുനിർത്തിയിരുന്നു. പിന്നാലെ പൊലീസുദ്യോഗസ്ഥൻ തന്നോട് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി സ്ത്രീ ഉദ്യോഗസ്ഥനെ ചെരുപ്പ് കൊണ്ട് അടിക്കുകയായിരുന്നു.

സ്ത്രീ ചെരുപ്പ് ഊരി അടിച്ചതോടെ പൊലീസുദ്യോഗസ്ഥൻ സ്ത്രീയെ തള്ളി മാറ്റുകയും ഇവരെ ചവിട്ടുകയും ചെയ്തിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റൊരു പൊലീസുദ്യോഗസ്ഥൻ എത്തി ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സ്ത്രീ ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയിരുന്നു. പരാതി സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!