Kerala News

അനധികൃത മദ്യവില്പന നടക്കുന്നുണ്ടെന്ന വിവരമറിഞ്ഞ് പരിശോധനക്കെത്തി; എക്‌സൈസ് ഉദ്യോഗസ്ഥനുനേരേ പ്രതിയുടെ പരാക്രമം

അനധികൃത മദ്യവിൽപ്പന നടത്തുന്നുണ്ടെന്ന വിവരമറിഞ്ഞ് പരിശോധനക്കെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥനുനേരേ പ്രതിയുടെ പരാക്രമം. ബദിയഡുക്ക അറുത്തിപ്പള്ളം കോമ്പ്രാജെയിലെ ലോറന്‍സ് ക്രാസ്റ്റ യുടെ വീടിന് മുന്നിൽ അനധികൃത മദ്യവില്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് പരിശോധനക്കെത്തിയ ബദിയടുക്ക റെയ്ഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ ഡി.എം.അബ്ദുള്ളക്കുഞ്ഞിനെയാണ് അക്രമിച്ചത്.എക്‌സൈസ് നടത്തിയ പരിശോധനയിൽ മൂന്നുലിറ്റര്‍ അനധികൃത മദ്യം കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് പോലീസ് ജീപ്പിലേക്ക് കയറ്റിയ ശേഷമാണ് ഇയാള്‍ അക്രമം കാട്ടിയത്.

തടയാനെത്തിയ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ അബ്ദുള്ളക്കുഞ്ഞിനുനേരേ തിരിഞ്ഞ പ്രതി ഇദ്ദേഹത്തിന്റെ വലതുകൈയുടെ തള്ളവിരല്‍ കടിച്ചുമുറിക്കുകയും തലകൊണ്ട് മൂക്കിലേക്ക് ഇടിക്കുകയും ചെയ്തു. പരിക്കേറ്റ അബ്ദുള്ളക്കുഞ്ഞ് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. എക്‌സൈസ് ബദിയഡുക്ക പോലീസില്‍ പരാതി നല്‍കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!