ശബരിമല പടിപൂജ നടത്തിപ്പില്‍ ഉത്തരവ് കർശനമായി പാലിക്കണമെന്ന് ദേവസ്വം ബോർഡിനോട് ഹൈക്കോടതി. പടിപൂജ ബുക്കിങ് ഡിജിറ്റൈസേഷനും, ജീവിച്ചിരിപ്പില്ലാത്തവരുടെ പേര് ഒഴിവാക്കുന്നതും ഉള്‍പ്പെടെ സർക്കുലർ ഇറക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി., ദിവസം അഞ്ച് പടിപൂജകൾ നടത്താൻ തീരുമാനിച്ചതായും ദേവസ്വം ബോർഡ് അറിയിച്ചു. മുടങ്ങിക്കിടക്കുന്ന പടിപൂജകൾ നടത്തുന്നതിന്റെ ഭാഗമായാണിത്.

