കുന്ദമംഗലം: കോഴിക്കോട് കുന്ദമംഗലം മുറിയനാലില്‍ ഓട്ടോറിക്ഷയും കാറും തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരണപ്പെട്ടു. മുസ്ലിം ലീഗ് മുന്‍ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന ഉപ്പഞ്ചേരിമ്മല്‍ കാദര്‍(62) ആണ് മരണപ്പെട്ടത്.

മകള്‍ ഷബ്‌നം(34)ത്തിനൊപ്പം ഓട്ടോയില്‍ സഞ്ചരിക്കുമ്പോള്‍ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു . ഷബ്‌നത്തിന് ഗുരുതരമായി പരുക്കേറ്റിണ്ടുണ്ട്.
സൂഹ്‌റയാണ് ഭാര്യ, രണ്ടാമത്തെ മകള്‍ ഷഹ്‌ല. മയ്യിത്ത് നമസ്‌കാരം രാത്രി 8.30 ന് പടനിലം ജുമാ മസ്ജിതില്‍

