Kerala Local News

കേരളത്തിലെ അഞ്ച് ജില്ലകളില്‍ അപകടകരമാം വിധം പൊടിപടലം കൂടുതലെന്ന് പഠനം

കോട്ടയം: അന്തരീക്ഷമലിനീകരണത്തിന് കാരണമാകുന്ന പൊടിപടലങ്ങള്‍ കോട്ടയം, എറണാകുളം, കണ്ണൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ കൂടുതലെന്ന് എംജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് എന്‍വിറോണ്‍മെന്റല്‍ സയന്‍സസ്. 2.5 മൈക്രോമീറ്ററിന് താഴെയുള്ള അപകടകാരികളായ കണികാപദാര്‍ഥങ്ങളുടെ അളവ് കൂടുന്നതാണ് മലിനീകരണത്തിന് കാരണം.

ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നത് ഒരു ക്യുബിക് മീറ്റര്‍ വായുവില്‍, 2.5 മൈക്രോണിന് താഴെയുള്ള കണികാപദാര്‍ഥങ്ങളുടെ മൈക്രോഗ്രാം അളവിന്റെ പരിധി 10 ആണ്. എന്നാൽ എറണാകുളം വൈറ്റിലയില്‍-92,കോട്ടയം കെ.കെ.റോഡ്-80, കണ്ണൂര്‍-50,പാലക്കാട് കഞ്ചിക്കോട്ട്-60,വയനാട് സുല്‍ത്താന്‍ ബത്തേരി-63,തിരുവനന്തപുരത്ത്-42,ഇടുക്കി പത്തനംതിട്ട-യഥാക്രമം 25, 22 എന്നിങ്ങനെയാണ് പൊടിപടലങ്ങളുടെ അളവ്. സള്‍ഫര്‍ ഡൈ ഓക്‌സൈഡ്, നൈട്രജന്‍ ഓക്‌സൈഡ് എന്നിവയുടെ അളവ് മിക്ക ജില്ലകളിലും പരിധിക്കുള്ളിലാണ്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!