Local

സ്മാര്‍ട്ടാവാന്‍ എഡ്യൂകെയര്‍ – സമഗ്ര പരിരക്ഷ പദ്ധതി

കോഴിക്കോട് : വിദ്യാര്‍ത്ഥികളില്‍ വായനയോടൊപ്പം സര്‍ഗ്ഗാത്മകതയും, സംരംഭകത്വശേഷിയും വളര്‍ത്താന്‍ എഡ്യൂകെയര്‍ – സമഗ്ര പരിരക്ഷ പദ്ധതിയില്‍ പുത്തന്‍ മാറ്റങ്ങളുമായി ജില്ലാ പഞ്ചായത്ത്.  ജില്ലാ പഞ്ചായത്ത് പരിധിയിലുള്ള ഹയര്‍സെക്കന്ററി സ്‌കൂളുകള്‍/  വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളിലാണ് വിവിധ  പരിപാടികള്‍ നടപ്പാക്കുക. സ്‌കൂള്‍ ഓഫ് ക്രിയേറ്റിവ് തോട്‌സ്, കരിയര്‍ ഓപ്പര്‍ച്യൂണിറ്റി, ബാലന്‍സ്ഡ് ലേണിങ്, സോഷ്യല്‍ ഗിവ് ആന്‍ഡ് ടേയ്ക്ക്, ഭിന്നശേഷി സൗഹൃദ വിദ്യാലയം, ജന്റര്‍-ഹെല്‍ത്ത് ആന്‍ഡ് എന്‍വയര്‍മെന്റ് ബാലന്‍സ്ഡ് സ്‌കൂള്‍,  അഡ്വാന്‍സ്ഡ് ടീച്ചിങ് എന്നിങ്ങനെ വ്യത്യസ്തങ്ങളായ പദ്ധതികളാണ് ജില്ലയില്‍ നടപ്പിലാക്കുന്നത്. 


ഓരോ വിദ്യാലയത്തിനും ക്ലാസ്സുകള്‍ക്കും അനുയോജ്യമായതും സാധ്യമാക്കാവുന്നതുമായ പ്രവര്‍ത്തനങ്ങള്‍ തെരെഞ്ഞെടുത്ത് നടപ്പിലാക്കാനുള്ള അവസരമാണുള്ളത്. ഇതിനായി എല്ലാ വിദ്യാലയങ്ങളിലും ആഗസ്റ്റ് അഞ്ചിന് മുമ്പായി എഡ്യൂകെയര്‍ -സമഗ്ര പരിരക്ഷ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള സമിതി രൂപികരിക്കും. ഹയര്‍ സെക്കണ്ടറി, വി.എച്ച്.എസ്.ഇ, വിഭാഗങ്ങള്‍ക്കായി പ്രത്യേക കോ-ഓര്‍ഡിനേറ്റര്‍മാരെ തെരെഞ്ഞെടുത്ത് ചുമതല നല്‍കും. കൗമാരക്കാരായ വിദ്യാര്‍ത്ഥികളുടെ വികസനത്തിനായി മികച്ച രീതിയില്‍ നൂതന പരിപാടികള്‍ നടപ്പിലാക്കുന്ന വിദ്യാലയങ്ങള്‍ക്ക് ജില്ലാതലത്തില്‍ അംഗീകാരം നല്‍കും.


ഇതിനൊടൊപ്പം ഭിന്നശേഷി സൗഹൃദവിദ്യാലയങ്ങള്‍ക്കുള്ള പുതിയ പറനമാര്‍ഗ്ഗങ്ങളും അവര്‍ക്ക് വേണ്ട മാര്‍ഗ്ഗനിര്‍ദേശങ്ങളും നല്‍കുന്നതിനായി ഭിന്നശേഷി സൗഹൃദ വിദ്യാലയം പദ്ധതിയും ഇതിന്റ ഭാഗമായി നടപ്പിലാക്കും.  എല്ലാ ഹയര്‍സെക്കണ്ടറി ക്ലാസ്സുകളിലും ആഗസ്റ്റിനകം കുട്ടികള്‍ നിയന്ത്രിക്കുന്ന വായനശാല ഒരുക്കും.  സ്‌കൂള്‍ തലത്തില്‍ /ഉപജില്ല/ വിദ്യാഭ്യാസ ജില്ലാതല സെമിനാറുകള്‍, അരങ്ങുകള്‍, ക്യാമ്പുകള്‍, ശില്പശാലകള്‍ തുടങ്ങിയവ സംഘടിപ്പിക്കും. കൂടാതെ ക്ലബ്ബുകള്‍, ഡിജിറ്റല്‍ മാഗസിനുകള്‍ എന്നിവയും തയ്യാറാക്കും. 

പട്ടികജാതി/ ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ പഠന പിന്നാക്കാവസ്ഥ പരിഹരിക്കാനായി വിദ്യാലയങ്ങള്‍ നടത്തുന്ന പ്രത്യകപരിപാടികള്‍ക്ക്  പദ്ധതി വഴി അംഗീകാരം നല്‍കും.
ഗൃഹസന്ദര്‍ശനത്തിനും രക്ഷാകര്‍തൃശ്രദ്ധയും ഉറപ്പാക്കുന്നതിനുള്ള സ്‌കൂള്‍ തലമാതൃകകള്‍ വികസിപ്പിക്കും. വിവിധ ദിനാചരണങ്ങള്‍, ജനാധിപത്യവേദികള്‍, യൂത്ത്പാര്‍ലമെന്റ്, ഹ്യൂമന്റെറ്റ് ക്ലബ്ബുകള്‍, സമൂഹസമ്പര്‍ക്ക പരിപാടികള്‍, സ്‌കൂള്‍ സ്റ്റാഫ് കൗണ്‍സില്‍ എന്നിവക്ക് ഓരോ സ്‌കൂളുകളിലും രൂപം നല്‍കാനുള്ള നടപടികളും സ്വീകരിക്കും. അക്കാദമിക വികസനത്തിനും വിദ്യാലയ വികസനത്തിനും പ്രയോജനപ്പെടുന്ന മികച്ച മാതൃകകള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കും. കൗമാരക്കാരുടെ ആരോഗ്യ സംരക്ഷണത്തിനും പ്രത്യേക പരിപാടികള്‍ നടപ്പാക്കും. കുട്ടികളില്‍ സംരംഭകത്വ ശേഷി വളര്‍ത്താനാണ് സ്‌കൂള്‍ ഓഫ് കരിയര്‍ ഓപര്‍ചുണിറ്റി പദ്ധതിയിലൂടെ ശ്രമം. തൊഴില്‍ നൈപൂണ്യം ഒരുക്കുന്നതിനുള്ള കര്‍മ പദ്ധതിയും സ്‌കൂളുകള്‍ക്ക് സമര്‍പ്പിക്കാം. 


സാങ്കേതിക നൈപുണ്യം ക്‌ളാസ്മുറിയില്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതിനായുള്ള മാതൃകകള്‍ സ്‌കൂള്‍ ഓഫ് അഡ്വാന്‍സ്ഡ് ടീച്ചിങ് പദ്ധതിയിലൂടെ പരിഗണിക്കും. അധ്യാപക നൈപുണ്യം മെച്ചപ്പെടുത്താന്‍ പിന്തുണയും പരിശീലനവും നല്കും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!