Kerala News

സാറൊന്നും ഇങ്ങോട്ടു പറയണ്ട,വി മുരളീധരന്‍റെ സമരയാത്രയില്‍ നാടകീയ രംഗങ്ങള്‍,സില്‍വര്‍ ലൈനിനും പിണറായിക്കും വേണ്ടി മുദ്രാവാക്യം വിളിച്ച് കുടുംബം

കഴക്കൂട്ടത്ത് കേന്ദ്രമന്ത്രി വി മുരളീധരന്‍റെ ഭവന സന്ദർശനത്തിനിടെ സിൽവർ ലൈൻ അനുകൂല മു​ദ്രാവാക്യങ്ങൾ മുഴക്കി ഒരു കുടുംബം.സിൽവർ ലൈൻ വിരുദ്ധ പ്രചാരണത്തിന് എത്തിയ കേന്ദ്രമന്ത്രിക്ക് മുന്നില്‍ സില്‍വര്‍ ലൈനിനായി കുടുംബം വാദിച്ചു. പദ്ധതിക്കായി സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറെന്ന് കുടുംബം അറിയിച്ചു. പിണറായി വിജയന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു കുടുംബം.ഇന്ന് രാവിലെയാണ് കഴക്കൂട്ടത്ത് കാൽനടയായി വീടുകയറി പ്രചാരണത്തിന് കേന്ദ്രമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ചത്. രണ്ടാമത്തെ വീടായാണ് കഴക്കൂട്ടം സിപിഐഎം വാർഡ് കൗൺസിലർ എൽ.എസ് കവിതയുടെ വീട്ടിൽ വി മുരളീധരൻ സിൽവർലൈൻ വിരുദ്ധ പ്രചാരണവുമായി എത്തിയത്. കവിതയോട് സിൽവർലൈനിനെതിരായ കാര്യങ്ങൾ പറയാൻ കേന്ദ്രമന്ത്രി ശ്രമിച്ചുവെങ്കിലും കവിത ശക്തമായി പ്രതിരോധിക്കുകയായിരുന്നു.മം​ഗലപുരത്തിനും മേനംകുളത്തിനും ഇടയിലുള്ള പദ്ധതി കടന്നു പോകുന്ന കുടുംബങ്ങളെ കാണാനായിരുന്നു മന്ത്രിയും ബിജെപി പ്രതിനിധികളും എത്തിയത്.വിളിച്ചാണ് കുടുംബം ഇവരെ വരവേറ്റത്.

പദ്ധതിക്കായി തങ്ങളുടെ അര സെന്റ് ഭൂമിയാണ് നഷ്ടപ്പെടുന്നതെന്ന് കുടുംബം പറഞ്ഞു. ഇത് വിട്ടുകൊടുക്കാൻ ഒരുക്കമാണെന്നും അവർ മന്ത്രിയോട് വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!