Kerala News

ഫേസ്ബുക്കിൽ കമന്റിട്ടതിന് സിപിഎം പ്രവര്‍ത്തകരുടെമര്‍ദ്ദനം;രണ്ടുപേര്‍ അറസ്റ്റില്‍

ഇടുക്കി കരിമണ്ണൂരില്‍ മധ്യവയസ്‌കനെ സിപിഐഎം പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. സിപിഎം പ്രവർത്തകരായ സോണി, അനന്തു എന്നിവരെയാണ് കരിമണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കൂടുതൽ പേർ അറസ്റ്റിൽ ആവാൻ ഉണ്ടെന്നും പൊലീസ് അറിയിച്ചു.​ഗുരുതര പരിക്കേറ്റ ജോസഫ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കടയിലേക്ക് ഇരച്ചെത്തിയ സിപിഎം പ്രവർത്തകർ ഇരുമ്പ് പൈപ്പ് കൊണ്ടും കമ്പി വടി കൊണ്ടും ക്രൂരമായി ആക്രമിച്ചു എന്ന് ജോസഫ് പൊലീസിനോട് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന് കമന്റിട്ടെന്നാരോപിച്ചായിരുന്നു മർദനം. കഴിഞ്ഞദിവസം കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ മണ്ഡലം പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ജോസഫ് കമന്റ് ചെയ്തിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!